|    Jan 20 Fri, 2017 7:22 am
FLASH NEWS

പാകിസ്താന്‍: ഐഎസ്‌ഐ മേധാവിയെ മാറ്റിയേക്കും

Published : 9th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് രഹസ്യാന്വേഷണവിഭാഗമായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മേധാവിയെ ഉടന്‍ മാറ്റിയേക്കുമെന്നു സൂചന. ലെഫ്റ്റനന്റ് ജനറല്‍ റിസ്‌വാന്‍ അക്തറിനെ മാറ്റുമെന്ന വാര്‍ത്ത ശനിയാഴ്ചയാണ് പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മാറ്റത്തിനു കാരണം പത്രം വ്യക്തമാക്കിയിട്ടില്ല.
ഐഎസ്‌ഐ ഡയറക്ടര്‍ ജനറലായി 2014 നവംബറിലാണ് അക്തറിനെ നിയോഗിക്കുന്നത്. ലഫ്റ്റനന്റ് ജനറല്‍ സഹീറുല്‍ ഇസ്‌ലാം വിരമിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. സാധാരണഗതിയില്‍ മൂന്നു വര്‍ഷമാണ് ഐഎസ്‌ഐ മേധാവിയുടെ കാലാവധി. വിരമിക്കുകയോ കരസേനാമേധാവി മറ്റൊരാളെ നിയോഗിക്കുകയോ ചെയ്യാതെ മൂന്നുവര്‍ഷത്തെ കാലാവധിക്ക് മാറ്റം വരില്ല. കറാച്ചിയിലെ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ നവീദ് മുഖ്താറിനെ പുതിയ മേധാവിയാക്കിയേക്കുമെന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം വഹിച്ചിട്ടുള്ള ലഫ്റ്റനന്റ് ജനറല്‍ അക്തറും സാധ്യതാ പട്ടികയിലുണ്ട്.
അതേസമയം, ഐഎസ്‌ഐ മേധാവിയെ മാറ്റണമെന്ന വാര്‍ത്ത സൈനികവക്താവ് ലഫ്റ്റനന്റ് ജനറല്‍ അസിം ബജ്‌വ നിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക