|    Jan 20 Sat, 2018 9:08 am
Home   >  Sports  >  Cricket  >  

പാകിസ്താന്‍ ഇന്ത്യയോട് ക്രിക്കറ്റ് പരമ്പരയ്ക്കായി യാചിക്കരുത്: ജാവേദ് മിയാന്‍ദാദ്

Published : 7th August 2017 | Posted By: ev sports


കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിനെയും ബിസിസിഐയേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്ത്. ഇന്ത്യയോട് പരമ്പര കളിക്കണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് യാചിക്കുന്നതെന്തിനാണ് ? ഇന്ത്യക്ക് വേണ്ടെങ്കില്‍ പാകിസ്താനും വേണ്ടെന്ന നിലപാട് പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കണമെന്നും മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. പാകിസ്താന് ഒന്നും തന്നെ നഷ്ടപ്പെടാനില്ല. ഇന്ത്യയുമായുള്ള മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവണം. അതുകൊണ്ട് എന്താണ് സംഭവിക്കുക എന്ന് കണ്ടറിയാം എന്നും മിയാന്‍ ദാദ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരെ പാകിസ്താന്‍ കളിക്കില്ലെന്ന നിലപാടെടുത്താല്‍ ഐസിസി ടൂര്‍ണമെന്റുകളുടെ പ്രൗഡിക്ക് കോട്ടം സംഭവിക്കും. ഇത് വലിയ നഷ്ടം ഐസിസിക്ക് വരുത്തും. അപ്പോള്‍ മാത്രമെ പാക് ടീമിന്റെ വില ഐസിസിക്ക് മനസിലാവൂ എന്ന് പറഞ്ഞ മിയാന്‍ദാദ് എല്ലാ ടീമുകളെയും ഒരുപോലെ അല്ല ഐസിസി പരിഗണിക്കുന്നതെന്നും ആരോപിച്ചു. 2012ല്‍ ഇന്ത്യയില്‍ പോയി പാകിസ്താന്‍ പരമ്പര കളിച്ചതാണ് ഏറ്റവും വലിയ മണ്ടത്തരമായത്. അന്നത്തെ പരമ്പരയിലൂടെ ബിസിസിഐക്കും ഐസിസിക്കും ലാഭമുണ്ടായപ്പോള്‍ പാകിസ്താന് നഷ്ടം മാത്രമാണ് സംഭവിച്ചത്.
രാജ്യത്തിന്റെ അഭിമാനം കണക്കിലെടുത്ത് ഇനിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ഥിക്കുന്നത് ഒഴിവാക്കണമെന്നും മിയാന്‍ദാദ് പറഞ്ഞു. പാകിസ്താന് വേണ്ടി 124 ടെസ്റ്റും 233 ഏകദിനവും കളിച്ചിട്ടുള്ള മിയാന്‍ദാദ് മൂന്ന് തവണ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day