|    Sep 23 Sun, 2018 6:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാകിസ്താന്‍: അഴിമതിക്കേസില്‍ നവാസ് ശരീഫിനെ കോടതിയില്‍ ഹാജരാക്കി

Published : 14th August 2018 | Posted By: kasim kzm

ഇസ്്‌ലാമാബാദ്: അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്നു മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ മറ്റു രണ്ടു കേസുകളില്‍ കോടതി മുമ്പാകെ ഹാജരാക്കി. കനത്ത സുരക്ഷയോടെയാണ് ജയിലില്‍ നിന്നു നവാസ് ശരീഫിനെ കോടതിയില്‍ എത്തിച്ചത്.
കോടതിപരിസരത്ത് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശരീഫിനെ ഹാജരാക്കുന്ന സമയത്ത് കോടതിക്കു പുറത്ത് വെടിയൊച്ച കേട്ടതായും റിപോര്‍ട്ടുണ്ട്. കേസില്‍ വാദം കേട്ട കോടതി 15ന് ഹാജരാവണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. അല്‍ അസീസിയ സ്റ്റീല്‍ മില്‍സ്, ഹില്‍ മെറ്റല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്നീ രണ്ടു സ്ഥാപനങ്ങളുമായ ബന്ധപ്പെട്ട കേസിലാണ് 68കാരനായ ശരീഫ് കോടതിയില്‍ ഹാജരായത്. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നവാസ് ശരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ആദ്യാല ജയിലില്‍ 10 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. മരുമകനെ ഏഴു വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചിരുന്നു. ശരീഫിനും രണ്ട് ആണ്‍മക്കള്‍ക്കുമെതിരായ കേസ് ഇസ്്‌ലാമാബാദ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss