|    Oct 20 Fri, 2017 6:10 pm
FLASH NEWS
Home   >  National   >  

പാകിസ്താന്‍കാരുടെ തലയറുത്ത് ‘ഓപ്പറേഷന്‍ ഇഞ്ചി’, യുപിഎ കാലത്തെ സര്‍ജിക്കല്‍സ്‌ട്രൈക്ക് വിശദാംശങ്ങള്‍ പുറത്ത്

Published : 9th October 2016 | Posted By: G.A.G

severed-head-new

ന്യൂഡല്‍ഹി : യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിശദാംശങ്ങള്‍ ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. 2011ല്‍ ഓപ്പറേഷന്‍ ജിഞ്ചര്‍ എന്ന് പേരിട്ട സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ നിയന്ത്രണരേഖ മറികടന്ന ഇന്ത്യന്‍ സൈനികര്‍ പാക്‌സൈനികരുടെ തലയറുത്തതിന്റെ ഔദ്യോഗിക രേഖകളാണ് പത്രം പുറത്തുവിട്ടത്.  2011 ജൂലൈ 30ന് കുപ്വാരയിലെ ഗുഗാല്‍ദാര്‍ റിഡ്ജിലെ സൈനിക പോസ്റ്റിന് നേരെ പാക്കിസ്ഥാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് ശിരസ് മുറിച്ചെടുത്തതിന് പകരമായാണ് ഇന്ത്യന്‍ സേന ഓപ്പറേഷന്‍ ജിഞ്ചര്‍ നടത്തിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മേജര്‍ ജനറല്‍ എസ്.കെ. ചക്രവര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍ ജിഞ്ചര്‍.25 കമാന്‍ഡര്‍മാര്‍ അടങ്ങുന്ന മൂന്നു സംഘങ്ങളാണ് ആക്രമണം നടത്തിയത്. എ്ട്ടു പാക് സൈനികരെ കൊലപ്പെടുത്തി മൂന്നുപേരുടെ തലയറുത്തതായാണ് രേഖകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക