|    Apr 29 Sat, 2017 2:43 pm
FLASH NEWS

പാകിസ്താന്റെ നാല് സൈനിക പോസ്റ്റുകള്‍ സൈന്യം തകര്‍ത്തു

Published : 31st October 2016 | Posted By: SMR

ന്യുഡല്‍ഹി: അതിര്‍ത്തിയിലെ നിയന്ത്രണരേഖ മറികടന്ന് പാകിസ്താന്റെ നാല് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായി ഇന്ത്യന്‍സൈന്യം വ്യക്തമാക്കി. ജമ്മുകശ്മീരിലെ ആര്‍എസ്പുര സെക്ടറില്‍ പാക്‌സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ തിരിച്ചടി.
കഴിഞ്ഞ ദിവസം ഒരു ബിഎസ്എഫ് ജവാനെ പാകിസ്താന്‍ അക്രമികള്‍ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിന് പകരമായി സൈന്യം ജമ്മുകശ്മീരിലെ ഖെരാന്‍ മേഖലയിലാണ് തിരിച്ചടി നല്‍കിയത്. നാലു പാക് സൈനിക പോസ്റ്റുകള്‍ തീപ്പിടിച്ച് നശിച്ചെന്നും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ കരസേനയുടെ വടക്കന്‍ കമാന്‍ഡ് ട്വിറ്റര്‍ വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രസ്താവനയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ശനിയാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ് കാലത്ത് മൂന്നുമണി വരെ തുടര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അതിന് ഉചിതമായ രീതിയില്‍ ഇന്ത്യന്‍സൈന്യം തിരിച്ചടി നല്‍കിയെന്നും റിപോര്‍ട്ട് പറയുന്നു. അതിര്‍ത്തിയിലെ ഹിരനഗര്‍, സാംബ എന്നിവിടങ്ങളില്‍ പാകിസ്താന്‍ ശനിയാഴ്ച രാത്രി രണ്ടു മണിക്ക് ആരംഭിച്ച ആക്രമണം ഞായറാഴ്ച കാലത്ത് ആറുമണിവരെ തുടര്‍ന്നു. എന്നാല്‍, ഇന്ത്യന്‍ സൈന്യത്തിലോ സാധാരണക്കാര്‍ക്കോ ആളപായമുള്ളതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യാതൊരു പ്രകോപനവും കൂടാതെയാണ് പാകിസ്താന്‍ വെടിവച്ചത്.
അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്ലുകളും മോര്‍ട്ടറുകളും പ്രയോഗിച്ചുവെന്നും ഇതിന് ശക്തമായ തിരിച്ചടി നല്‍കിയെന്നും സൈനികവക്താവ് വ്യക്തമാക്കി. അതേസമയം, ഞായറാഴ്ച പകലും കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഡ്രഗ്മുല്ലയില്‍ ഏറ്റമുട്ടല്‍ തുടരുകയാണെന്നു സൈന്യം അറിയിച്ചു.
കുപ്‌വാരയിലെ വനംപ്രദേശത്ത് ചുരുങ്ങിയത് രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീകര വിരുദ്ധ സൈനികനടപടി ആരംഭിച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day