|    Jan 24 Tue, 2017 5:02 pm
FLASH NEWS

പാകിസ്താനെ വിമര്‍ശിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

Published : 15th August 2016 | Posted By: G.A.G

modi indipendence

ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വതന്ത്ര്യദിന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. തീവ്രവാദത്തെ പാകിസ്്താന്‍ മഹത്വവല്‍ക്കരിക്കരുതെന്നും മോഡി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. രാവിലെ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തുകയുമുണ്ടായി.
തന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം വിനിയോഗിച്ചു. സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചതായും. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായതായും പറഞ്ഞ മോഡി റെയില്‍വേ, പാസ്‌പോര്‍ട് വിതരണം എന്നിവ മെച്ചപ്പെടുത്തിയതായും യുപിഎയുടെ 10 വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി റെയില്‍വേ ലൈനുകള്‍ കമ്മിഷന്‍ ചെയ്തതായും അറിയിച്ചു. ഗ്രാമീണ മേഖലയില്‍ പ്രതിദിനം 100 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ 70 കോടി ജനങ്ങളെ ആധാറും മറ്റ് സാമൂഹിക സുരക്ഷാപദ്ധതികളും വഴി ബന്ധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ മഹത്തരമാക്കുകയെന്നതാണ് നമ്മുടെ കടമയെന്നും സ്വരാജിനെ സുരാജ്യമായി മാറ്റണമെന്നും  മോഡി ആഹ്വാനം ചെയ്തു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 196 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക