|    Oct 22 Sun, 2017 6:48 am
Home   >  Kerala   >  

പാകിസ്താനെ പേരെടുത്ത് പറയാതെ മോദി കത്തിക്കയറി

Published : 24th September 2016 | Posted By: Navas Ali kn

modi-calicut

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പാകിസ്താനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. പാകിസ്താനു പകരം ഈ രാജ്യം എന്നാണ് പ്രസംഗത്തിലുടനീളം മോദി ആവര്‍ത്തിച്ചത്. ഏഷ്യയിലെ ഒരു രാജ്യം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു.. ഏഷ്യയുടെ പുരോഗതി തടയാന്‍ ഈ രാജ്യം ശ്രമിക്കുന്നു..  നാലുപാടും ഭീകരത വളര്‍ത്താന്‍ ഈ രാജ്യം ശ്രമിക്കുന്നു.  ഈ ഭൂഖണ്ഡത്തില്‍ ചോരപ്പുഴയൊഴുക്കാനാണ് ഈ രാജ്യത്തിന്റെ ശ്രമം എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഉസാമ ബിന്‍ ലാദന് അഭയം നല്‍കിയത് ഈ രാജ്യമായിരുന്നുവെന്നും പാകിസ്താന്റെ പേരു പറയാതെ മോദി വിമര്‍ശിച്ചു.
നവാസ് ശെരീഫിനെ മോദി വിമര്‍ശിച്ചതും പേര് പറയാതെയാണ്. ആയിരം കൊല്ലം യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചവര്‍ കാലത്തിന്റെ ചവറ്റുകുട്ടയിലായി. ഭീകരവാദികളുടെ ലഘുലേഖ വായിച്ച് കശ്മീരിന്റെ പാട്ടുപാടുകയാണ് ആ നേതാവെന്ന് മോദി പറഞ്ഞു. ഭീകരാക്രമണത്തോടും ദാരിദ്ര്യത്തോടും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ മോദി പാകിസ്ഥാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.  ദാരിദ്ര്യം അവസാനിപ്പിക്കാന്‍, തൊഴിലില്ലായ്മ അവസാനിപ്പിക്കാന്‍, ശിശുമരണം ഇല്ലാതാക്കാന്‍ യുദ്ധം ചെയ്യാമെന്നും മോദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക