|    Mar 29 Wed, 2017 3:19 am
FLASH NEWS

പാകിസ്താനെ പരിഹസിച്ച് പരീക്കര്‍

Published : 2nd October 2016 | Posted By: SMR

ഡെറാഡൂണ്‍: ശസ്ത്രക്രിയ നടന്നതറിയാത്ത അനസ്‌തേഷ്യ നല്‍കിയ രോഗിയെ പ്പോലെയാണ് ഇപ്പോള്‍ പാകിസ്താനെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാക് അധീന കശ്മീരിലെ സായുധ ക്യാംപുകളിലെ ആക്രമണം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയാണ് പാക് അധികൃതര്‍ക്കെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണത്തിനു ശേഷം ആദ്യമായിട്ടാണ് പരീക്കര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.
ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. പ്രകോപനമില്ലാത്ത ആക്രമണത്തില്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. എന്നാല്‍, ഭീകരവാദ പ്രവര്‍ത്തനം അനുവദിക്കില്ല. ഇന്ത്യന്‍ സേനയ്ക്ക് തിരിച്ചടിക്കാനറിയാമെന്ന സന്ദേശം പാകിസ്താനു നല്‍കാന്‍ വേണ്ടിയാണ് മിന്നലാക്രമണം നടത്തിയത്. മന്ത്രി പറഞ്ഞു. സൈനിക നടപടിയില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച പ്രതിരോധ മന്ത്രി ഇന്ത്യന്‍ സൈന്യം രാമായണത്തിലെ ഹനുമാനെപ്പോലെയാണെന്നും പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day