|    Oct 18 Thu, 2018 11:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനെതിരേ വിമര്‍ശനവുമായി സുഷമ സ്വരാജ്‌

Published : 24th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഇന്ത്യ ഐഐടിയും ഐഐഎമ്മും പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുമ്പോള്‍ പാകിസ്താന്‍ ലശ്കറെ ത്വയ്യിബയും ജയ്‌ശെ മുഹമ്മദും പോലുള്ള സായുധ സംഘടനകളെ വളര്‍ത്തുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. പാകിസ്താന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശം സ്വന്തം രാജ്യത്തിനുള്ളില്‍ നോക്കുക എന്നതാണ്. ഇന്ത്യയെ ആഗോള സാങ്കേതിക രംഗത്ത് മുന്നില്‍നില്‍ക്കുന്ന രാജ്യമായാണ് കണക്കാക്കുന്നത്. എന്നാല്‍, പാകിസ്താനെ ഭീകരതയുടെ കയറ്റുമതിക്കാരായാണ് വിലയിരുത്തപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് ഇന്ത്യ പിറകോട്ടു പോവില്ല. യുഎന്‍ രക്ഷാസമിതി പരിഷ്‌കരണം യുഎന്നിന്റെ മുന്നോട്ടുപോക്കില്‍ അനിവാര്യഘടകമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss