|    Jan 22 Sun, 2017 11:23 am
FLASH NEWS

പാകിസ്താനെതിരേ കളിക്കുമെന്ന് അനുരാഗ് ഠാക്കൂര്‍

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: പാകിസ്താനുമായി ഇനി ക്രിക്കറ്റ് ബന്ധം ഉണ്ടാവില്ലെന്ന പ്രസ്താവന ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ തിരുത്തി. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കുമെന്ന് ഠാക്കൂര്‍ പറഞ്ഞു.
ഐസിസിയുടെ സമ്മര്‍ദ്ദം കാരണമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തിയതെന്നും ബിജെപി എംപി കൂടിയായ ഠാക്കൂര്‍ വ്യക്തമാക്കി. 2017ല്‍ ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.നേരത്തെ ക്രിക്കറ്റ് ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ലെന്ന് പറഞ്ഞ ഠാക്കൂര്‍ പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം ഇനിയുണ്ടാവില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക