|    Feb 22 Thu, 2018 10:48 am
FLASH NEWS
Home   >  Sports  >  Cricket  >  

പാകിസ്താനെതിരേ ഓസീസിന് പരമ്പര

Published : 23rd January 2017 | Posted By: fsq

 

സിഡ്‌നി: പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ആസ്‌ത്രേലിയ സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് കംഗാരുപ്പട ആഘോഷിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മധ്യനിര ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും നിറഞ്ഞാടിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറു വിക്കറ്റിന് 353 റണ്‍സ് വാരിക്കൂട്ടി മറുപടിയില്‍ മുഴുവന്‍ ഓവര്‍ ബാറ്റ് ചെയ്യാന്‍ പോലും പാകിസ്താനായില്ല. 43.5 ഓവറില്‍ 267നു പാകിസ്താന്‍ പുറത്തായി. ഷര്‍ജീല്‍ ഖാന്‍ (74) മാത്രമേ പിടിച്ചുനിന്നുള്ളൂ. ജോഷ് ഹെയ്‌സ്്ല്‍വുഡും ആദം സാംപയും ഓസീസിനുവേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 3-1ന്റെ അപരാജിത ലീഡ് കരസ്ഥമാക്കി. നേരത്തേ വാര്‍ണര്‍ 119 പന്തില്‍ 11 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെ 130 റണ്‍സാണ് അടിച്ചെടുത്തത്. മാക്‌സ്‌വെല്‍ 44 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 78 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്ഡ് (51), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (49) എന്നിവരും മിന്നുന്ന പ്രകടനം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss