|    Jan 23 Mon, 2017 6:10 am
FLASH NEWS

പാകിസ്താനെതിരേ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്

Published : 15th August 2016 | Posted By: SMR

ഓവല്‍: പാകിസ്താനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയഭീതിയില്‍. 214 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് നാലാംദിനം ഉച്ച ഭഷണത്തിനു പിരിയുമ്പോ ള്‍ ആറു വിക്കറ്റിന് 194 റണ്‍സെന്ന നിലയില്‍ പതറുകയാണ്.
നാലു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ പാകിസ്താനൊപ്പമെത്താന്‍ അവര്‍ക്ക് 20 റണ്‍സ് കൂടി വേണം.നാലു വിക്കറ്റെടുത്ത യാസിര്‍ ഷായാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തത്. ജോണി ബെയര്‍സ്‌റ്റോവിനു (70*) മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളൂ.
നേരത്തേ പാകിസ്താന്റെ ആദ്യ ഇന്നിങ്‌സ് 542 റണ്‍സില്‍ അവസാനിച്ചു. യൂനുസ് ഖാന്റെയും (218) ആസാദ് ഷെഫീഖിന്റെയും (109) ഇന്നിങ്‌സുകളാണ് പാകിസ്താനെ വന്‍ സ്‌കോറിലെത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക