|    Jul 23 Sun, 2017 4:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനെതിരായ പരാമര്‍ശം: പ്രധാനമന്ത്രിയുടേത് അപകീര്‍ത്തി ശ്രമം: പാകിസ്താന്‍

Published : 26th September 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താന്‍ തീവ്രവാദം കയറ്റിയയക്കുന്ന രാജ്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ പാക് വിദേശകാര്യമന്ത്രാലയം. മോദിയുടെ പ്രസ്താവന പാകിസ്താനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നു പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
പ്രകോപനപരമായ പ്രസ്താവനങ്ങളിലൂടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെയും പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇന്ത്യന്‍ നേതൃത്വത്തിന്റെ ശ്രമം ദൗര്‍ഭാഗ്യകരമാണ്. ഇന്നത രാഷ്ട്രീയരംഗത്തുനിന്നും ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റമുണ്ടാവുന്നതു ഖേദകരമാണ്. കശ്മീരില്‍ നിരപരാധികള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നതു വ്യക്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞദിവസം കോഴിക്കോട് നടന്ന ബിജെപി നാഷനല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ മോദി പാകിസ്താനെതിരേ പ്രസ്താവന നടത്തിയത്. ഉറി സൈനികതാവളത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും അതിനു മറുപടി നല്‍കുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക