|    Dec 17 Mon, 2018 10:40 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റ്‌: നാലു റണ്‍സിനു ജയം കൊത്തിയെടുത്ത് കിവികള്‍

Published : 20th November 2018 | Posted By: kasim kzm

ദുബയ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉറപ്പായ ജയത്തിന്റെ വക്കില്‍നിന്ന് അവിശ്വസനീയ തോല്‍വി ഏറ്റുവാങ്ങി പാകിസ്താന്‍. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 176 റണ്‍സ് മാത്രം മതിയായിരുന്ന പാകിസ്താന്‍ നാലു റണ്‍സിനാണ് തോറ്റത്. അഞ്ചു വിക്കറ്റെടുത്ത അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷ് സോധിയും വാഗ്‌നറുമാണ് കിവീസിന് അവിശ്വസനീയ ജയമൊരുക്കിയത്. സ്‌കോര്‍ ന്യൂസിലന്‍ഡ് 153, 249, പാകിസ്താന്‍ 227, 171.
176 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്താന്‍ നാലാംദിനം വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെന്ന നിലയിലാണ് ക്രീസിലിറങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സെത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ ആസാദ് ഷഫീഖും(45) അസര്‍ അലിയും ചേര്‍ന്ന് പാകിസ്ഥാന്റെ സ്‌കോര്‍ 130ല്‍ എത്തിച്ചു. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് 46 റണ്‍സ് മതിയായിരുന്നു പാക്കിസ്ഥാന് അപ്പോള്‍.
എന്നാല്‍ ആസാദ് ഷഫീഖിനെ വീഴ്ത്തി വാഗ്‌നര്‍ കിവികള്‍ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 147 റണ്‍സിലെത്തിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ 62 റണ്‍സെടുത്ത ബാബര്‍ അസം(12) വീണു. അപ്പോള്‍ ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്.
എന്നാല്‍ പിന്നീട് അവിശ്വസനീയമായി പാക്കിസ്താന്‍ തകര്‍ന്നടിഞ്ഞു.
ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്്മദ്(3), ബിലാല്‍ ആസിഫ് (0), യാസിര്‍ ഷാ(0), ഹസന്‍ അലി(0) എന്നിവരെ മടക്കി ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരിച്ചെത്തി.
ഒമ്പതാം വിക്കറ്റ് വീഴുമ്പോള്‍ പാക്കിസ്ഥാനും ജയത്തിനുമിടയില്‍ 12 റണ്‍സ് അകലമുണ്ടായിരുന്നു. മുഹമ്മദ് അബ്ബാസിനെ സാക്ഷിനിര്‍ത്തി അസര്‍ അലി പാക്കിസ്ഥാന് ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും അലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി പട്ടേല്‍ കിവികള്‍ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു. രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കുള്‍പ്പെടെ ഏഴു വിക്കറ്റ് പിഴുത അജാസ് പട്ടേലാണ് കളിയിലെ കേമന്‍. പാക് നിരയില്‍ യാസിര്‍ ഷായും ഹസന്‍ അലിയും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീതം വീഴ്ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss