|    May 26 Fri, 2017 4:54 pm
FLASH NEWS

പാകിസ്താനു വേണ്ടി ചാരപ്പണി; എട്ടു മുന്‍ സൈനികര്‍ അറസ്റ്റില്‍

Published : 2nd March 2016 | Posted By: swapna en

army-representational-


ന്യൂഡല്‍ഹി: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന എട്ടു മുന്‍ സൈനികരെ അറസ്റ്റ് ചെയ്തു. പാകിസ്താനി ഇന്റലിജന്‍സ് ഓപ്പറേറ്റീവ്‌സി(പിഐഒ)നു വേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ചാരപ്പണി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  അറസ്റ്റ് ചെയ്തതെന്ന് കേന്ദ്രമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി രാജ്യസഭയില്‍ അറിയിച്ചു.
മുന്‍ സൈനികര്‍ സര്‍വ്വീസിലുള്ളവരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി പിഐഒയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. പിഐഒയ്ക്കു വേണ്ടി മാത്രമല്ലെന്നും മറ്റ് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുവേണ്ടിയും മുന്‍ സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day