|    Jan 23 Mon, 2017 4:06 pm

പാകിസ്താനുള്ള യുഎസ് സഹായത്തില്‍ 73 ശതമാനം കുറവ്

Published : 24th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസില്‍നിന്നു പാകിസ്താനുള്ള സുരക്ഷാ സഹായത്തില്‍ 2011 മുതല്‍ 73 ശതമാനം കുറവുണ്ടായതായി റിപോര്‍ട്ട്. പാകിസ്താനിലെ ആബട്ടാബാദില്‍ വച്ച് യുഎസ് സൈന്യത്തിന്റെ ആക്രമണത്തില്‍ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്‍ കൊല്ലപ്പെടുകയും അതിര്‍ത്തിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഈ അഭിപ്രായവ്യത്യാസമാണ് യുഎസ് സഹായം വെട്ടിക്കുറയ്ക്കാന്‍ കാരണം. സഭാ ഗവേഷണ സമിതിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2002 മുതല്‍ 2017 വരെയുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ പരിശോധിച്ചാണ് സമിതി റിപോര്‍ട്ട് സമര്‍പിച്ചിരിക്കുന്നത്. സാമ്പത്തിക സഹായത്തില്‍ മാത്രം 53 ശതമാനം കുറവുണ്ടായതായി ഡോണ്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക