|    Sep 25 Tue, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനുള്ള ധനസഹായം അമേരിക്ക അവസാനിപ്പിച്ചു

Published : 3rd September 2018 | Posted By: kasim kzm

വാഷിങ്ടണ്‍: സായുധ പോരളികള്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന കാരണത്താല്‍ പാകിസ്താനു പ്രഖ്യാപിച്ച 30 കോടി ഡോളറിന്റെ ധനസഹായം അമേരിക്കന്‍ സൈന്യം റദ്ദാക്കി. അഫ്ഗാനിലെ സായുധാക്രമണങ്ങളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെടുന്നതിനാലാണു ധനസഹായം നിര്‍ത്തലാക്കുന്നതെന്നു റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.പാകിസ്താന്‍, അഫ്ഗാനിസ്താനില്‍ ആക്രമണം നടത്തുന്നവര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. ആരോപണങ്ങള്‍ നിഷേധിച്ച് പാകിസ്താന്‍ രംഗത്തുവന്നിട്ടുണ്ട്.സഖ്യകക്ഷി ഫണ്ട് എന്ന പേരില്‍ 30 കോടി ഡോളറാണ് അമേരിക്കന്‍ സൈന്യം പാകിസ്താനു നല്‍കാന്‍ തീരുമാനിച്ചത്. സായുധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായാല്‍ സഹായം നല്‍കാമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഈ വര്‍ഷം ആദ്യമാണു പാകിസ്താനു സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ദക്ഷിണേഷ്യന്‍ സൈനിക നീക്കത്തില്‍ പാകിസ്താന്റെ പിന്തുണ കുറഞ്ഞതും ധനസഹായം നിര്‍ത്തലാക്കാന്‍ കാരണമായെന്ന് പെന്റഗണ്‍ വക്താവ് ലഫ്. കേണല്‍ ഫോള്‍ക്‌നെറിനെ ഉദ്ധരിച്ചുള്ള റോയിറ്റേഴ്‌സ് റിപോര്‍ട്ടില്‍ പറയുന്നു. യുഎസ് കോണ്‍ഗ്രസ്സിന്റെ അനുമതിയോടെ ഈ തുക മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു. സപ്തംബര്‍ 5ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് തീരുമാനം. നേരത്തെ പാകിസ്താനു സഹായം നല്‍കാനുള്ള തീരുമാനത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss