|    Jun 22 Fri, 2018 2:30 pm
FLASH NEWS
Home   >  Sports  >  Cricket  >  

പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര കളിക്കില്ല: കായിക മന്ത്രി

Published : 29th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും വരെ പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പര കളിക്കുക അസാധ്യമെന്ന് കേന്ദ്ര കായി  മന്ത്രി വിജയ് ഗോയല്‍. ക്രിക്കറ്റും തീവ്രവാദവും ഒന്നിച്ച് പോകില്ലെന്നും പരമ്പരകളുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം എടുക്കും മുമ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തമണെന്നും ഗോയല്‍ പറഞ്ഞു.
കാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പാകിസ്താനാണ്. ഇത്തരം സാഹചര്യത്തില്‍ പാകിസ്താനുമായി ഒരു വിധത്തിലുള്ള സഹകരണവും സാധ്യമല്ലെന്നും ഗോയല്‍ അഭിപ്രായപ്പെട്ടു. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ദുബയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഐസിസി ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം അവസാനം പാകിസ്താനുമായി ഇന്ത്യ കളിക്കാനിരുന്ന പരമ്പരയും നടക്കില്ലെന്ന് ഉറപ്പായി. നേരത്തെ ഇന്ത്യ പാകിസ്താനുമായുള്ള പരമ്പരയില്‍ നിന്ന് പിന്‍മാറിയതിന് പിസിബി ഐസിസിയില്‍ നഷ്ടപരിഹാരത്തിന് പരാതി നല്‍കിയിരുന്നു.
ദുബയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബിസിസിഐയെ പ്രതിനിധീകരിച്ച് ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും പിസിബിയെ പ്രതിനിധീകരിച്ച് ചെയര്‍മാര്‍ ഷഹരിയാര്‍ ഖാനുമാണ് പങ്കെടുക്കുക. 2012-13 ലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാന പരമ്പര കളിച്ചത്. രണ്ട് മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന് പരമ്പര 2-0 ന് പാകിസ്താന്‍ സ്വന്തമാക്കി.  ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- പാക് പോരാട്ടം ജൂണ്‍ നാലിന് നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss