|    Jul 27 Thu, 2017 8:22 am
Home   >  Todays Paper  >  Page 1  >  

പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ല: അനുരാഗ് ഠാക്കൂര്‍

Published : 24th September 2016 | Posted By: SMR

കോഴിക്കോട്: പാകിസ്താനുമായി ഇന്ത്യ തല്‍ക്കാലം ക്രിക്കറ്റ് പരമ്പരയ്ക്ക് ഇല്ലെന്ന്  ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഇടക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചതെന്ന് അനുരാഗ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭീകരവാദം ഊട്ടിവളര്‍ത്തുന്ന പാക് നടപടി തുറന്നുകാട്ടാന്‍ ഇന്ത്യ പരിശ്രമിക്കുന്ന കാലമാണിത്. അതിനാല്‍, ഇതുപോലൊരു രാജ്യവുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റ്. ഈ വര്‍ഷം പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ഇനി അത്തരമൊരു ശുപാര്‍ശ വന്നാലും മല്‍സരത്തിന് ഇന്ത്യ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക