|    Aug 17 Fri, 2018 12:54 am
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ 12 വിദ്യാലയങ്ങള്‍ അഗ്നിക്കിരയാക്കി

Published : 4th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 12 വിദ്യാലയങ്ങള്‍ സായുധസംഘം അഗ്നിക്കിരയാക്കിയതായി റിപോര്‍ട്ട്. ഗില്‍ജിത് ബല്‍ട്ടിസ്താനിലാണ് സംഭവം. ഇതേത്തുടര്‍ന്ന്, അക്രമികളെ പിടികൂടണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടു നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
ഗില്‍ജിത്തില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ചിലാസ് നഗരത്തിലെ വിദ്യാലയങ്ങളാണ് അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സായുധസംഘം വിദ്യാലയങ്ങള്‍ തീയിട്ടതും ഉപകരണങ്ങള്‍ നശിപ്പിച്ചതും. ആക്രമണത്തിനിരയായതില്‍ പകുതിയും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളാണെന്നു ദിയാമറിലെ പോലിസ് സൂപ്രണ്ട് റോയ് അജ്മല്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം വിമതര്‍ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അക്രമത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശ്‌നബാധിത മേഖലയില്‍ വിന്യസിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബോംബ് സ്‌ഫോടനം നടന്നതിന്റെ തെളിവുകളൊന്നും സംഭവസ്ഥലത്തു നിന്നു കിട്ടിയിട്ടില്ലെന്നു കമ്മീഷണര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss