|    Jan 20 Fri, 2017 5:39 pm
FLASH NEWS

പാകിസ്താനില്‍ രണ്ടിടത്ത്‌സ്‌ഫോടനം

Published : 3rd September 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ രണ്ടിടങ്ങളിലായുണ്ടായ ബോംബാക്രമണങ്ങളില്‍ 18 പേര്‍ മരിച്ചു. വടക്കന്‍ പാകിസ്താനിലെ മര്‍ദാനിലുള്ള ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
അഭിഭാഷകരും പോലിസുകാരും സിവിലിയന്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 50ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ അക്രമി കോടതിയിലേക്ക് ഓടിക്കയറുന്നതിനു മുമ്പ് ഗ്രനേഡ് എറിയുകയും ചെയ്തതായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹാരിസ് ഹബീബ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ പെഷവാറിലെ ഖൈബര്‍ പക്തുന്‍ഖ പ്രവിശ്യയിലെ ക്രിസ്ത്യന്‍ മേഖലയില്‍ ബോംബുമായെത്തി ആക്രമണത്തിനു ശ്രമം നടത്തിയ നാലുപേരെ സുരക്ഷാ സൈന്യം വെടിവച്ചുകൊന്നു. ഒരു ക്രിസ്ത്യന്‍ സുരക്ഷാ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ ഒളിച്ചിരിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്താനില്‍ കോടതിക്കു നേരെയുണ്ടാവുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞമാസം ബലൂചിസ്താനിലെ ക്വെറ്റയിലുണ്ടായ ആക്രമണത്തില്‍ 70ഓളം അഭിഭാഷകരാണു കൊല്ലപ്പെട്ടത്.
താലിബാന്‍ ബന്ധമുള്ള ജമാഅത്തുല്‍ അഹ്‌റാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക