|    Apr 23 Mon, 2018 1:50 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ മുസ്‌ലിം പള്ളിയില്‍ ആക്രമണം; 23 മരണം

Published : 17th September 2016 | Posted By: SMR

പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ 23പേര്‍ കൊല്ലപ്പെട്ടു.
35 പേര്‍ക്കു പരിക്കേറ്റു. മുഹമ്മദ് ഗോത്രജില്ലയിലെ അന്‍ബാറില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബുട്മാന ഗ്രാമത്തിലായിരുന്നു ആക്രമണം. ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ അക്രമി ജുമുഅ നമസ്‌കാരം പുരോഗമിക്കവേ പള്ളിയിലെത്തി സ്‌ഫോടനം നടത്തുകയായിരുന്നു.  പാക് താലിബാനും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മേഖലയിലാണ് ആക്രമണം നടന്ന ബുട്മാന ഗ്രാമം. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss