|    Sep 19 Wed, 2018 11:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ പ്രസിഡന്റിന്റെ യാത്രയ്ക്ക് ഇനി ഫസ്റ്റ്ക്ലാസ് ടിക്കറ്റ് അനുവദിക്കില്

Published : 27th August 2018 | Posted By: kasim kzm

ലഇസ്‌ലാമാബാദ്: പാകിസ്താനില്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ്്്, പ്രധാനമന്ത്രിഎന്നിവരുടെ യാത്രകള്‍ക്കു പ്ര—ത്യേത വിമാനങ്ങള്‍ എര്‍പ്പെടുത്തുന്നതും ഫസ്റ്റ്ക്ലാസ് ടിക്കറ്റ് അനുവദിക്കുന്നതും നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രസിഡന്റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിദേശയാത്രയ്ക്കടക്കം വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ്് ഉപയോഗിക്കാനാണു നിര്‍ദേശം. വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.പ്രസിഡന്റ്, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, സെനറ്റ് ചെയര്‍മാന്‍, നാഷനല്‍ അസംബ്ലി സ്പീക്കര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങി എല്ലാവരും വിമാനയാത്രയ്ക്കു ബിസിനസ് ക്ലാസ് തിരഞ്ഞെടുക്കാനാണു നിര്‍ദേശമെന്ന് ചൗധരി വ്യക്തമാക്കി. സൈനിക മേധാവിക്കും ഫസ്റ്റ്ക്ലാസില്‍ യാത്ര ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ അദ്ദേഹം എപ്പോഴും ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യാറുള്ളതെന്നും ചോദ്യത്തോടു പ്രതികരിക്കവേ ചൗധരി വ്യക്തമാക്കി.നേരത്തെ പ്രധാനമന്ത്രിയുടെ ആഡംബര വസതി ഒഴിവാക്കി ഇംറാന്‍ സൈനിക ഉപദേഷ്ടാവിന്റെ വസതി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മന്ത്രിമാരുടെ പ്രവൃത്തിദിനം അഞ്ചില്‍ നിന്ന് ആറാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില മന്ത്രിമാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇതു നടപ്പാക്കിയിട്ടില്ല.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss