|    Jan 22 Sun, 2017 1:10 am
FLASH NEWS

പാകിസ്താനില്‍ പോവാന്‍ ആക്രോശം; ആര്‍എസ്എസുകാരനെതിരേ കേസ്

Published : 23rd April 2016 | Posted By: SMR

കോഴിക്കോട്: സ്വകാര്യ ചാനലിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിക്കിടെ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവുമായ അഡ്വ. പി എ മുഹമ്മദ് റിയാസിനോട് പാക്കിസ്താനില്‍ പോവാന്‍ ആക്രോശിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ കേസെടുത്തു.
റിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ വെള്ളയില്‍ പോലിസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ 125ാം വകുപ്പ് (തിരഞ്ഞെടുപ്പ് കാലത്ത് മത-സാമുദായിക സ്പര്‍ദ്ധയും വര്‍ഗീയ ധ്രുവീകരണവും സൃഷ്ടിക്കല്‍), ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ (സമൂഹത്തില്‍ ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലിസ് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപോര്‍ട്ടര്‍ ചാനല്‍ ബുധനാഴ്ച കോഴിക്കോട് ബീച്ചില്‍ നടത്തിയ പരിപാടിക്കിടെയാണ്— അഡ്വ. പി എ മുഹമ്മദ് റിയാസിനു നേരെ ബിജെപി പ്രവര്‍ത്തരുടെ ആക്രോശമുണ്ടായത്. ‘പാകിസ്ഥാ—നി ല്‍ പോടാ’— എന്ന് ആക്രോശിച്ചായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിയാസിനുനേരെ തട്ടിക്കയറിയത്. പത്തോളം വരുന്ന പ്രവര്‍ത്തകരാണ് പരിപാടി അലങ്കോലപ്പെടുത്തിയത്. കോ-ലീ-ബി സഖ്യത്തെക്കുറിച്ച് റിയാസ് തെളിവ് സഹിതം പരാമര്‍ശിച്ചപ്പോഴാണ് ആക്രോശം. വിഷയത്തില്‍ അവതാരകന്‍ ഇടപെട്ടതോടെ രോഷാകുലരായ പ്രവര്‍ത്തകര്‍ റിയാസിനെതിരേയും അവതാരകനു നേരെയും തിരിഞ്ഞു. ഇനി പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ ഇവരെ കൈയേറ്റം ചെയ്യാനെത്തിയത്. പരിപാടിയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് ഇവര്‍ പിന്‍വാങ്ങിയത്.—സംഭവത്തില്‍ സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും പോലീസ് തയ്യാറായില്ല. തുടര്‍ന്നാണ് റിയാസ് രേഖാമൂലം പരാതി നല്‍കിയത്.
റിയാസിനെതിരായി നടന്ന കയേറ്റത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. ഉത്തരേന്ത്യന്‍ മാതൃക കേരളത്തിലും ആരംഭിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. പേരാമ്പ്രയില്‍ കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ച ആര്‍എസ്എസുകാരെ പോലിസ് അറസ്റ്റ് ചെയ്തതാണ്. എന്നാല്‍ പോലിസ് സ്റ്റേഷനില്‍ കടന്നുചെന്ന് ആര്‍എസ്എസ് സംഘം ഇവരെ ബലമായി ഇറക്കിക്കൊണ്ടുവരികയായിരുന്നു. ഇവര്‍ക്കെതിരേ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ചെന്നിത്തലയുടെയും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 110 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക