|    Oct 19 Thu, 2017 4:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 19 മരണം

Published : 4th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. തെക്കന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ പാസഞ്ചര്‍ തീവണ്ടിയും ചരക്കുതീവണ്ടിയുമാണു കൂട്ടിയിടിച്ചത്. 50ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മാസങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ തവണയാണ് ഇത്രയും വലിയ അപകടം ഇവിടെയുണ്ടാവുന്നത്. ഗദ്ദാഫി നഗരത്തിലെ ഗോത് സ്‌റ്റേഷനില്‍ സക്കറിയ എക്‌സ്പ്രസ് ചരക്കുതീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടര്‍ന്ന് ബോഗികള്‍ കീഴ്‌മേല്‍ മറിഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലാഹോറില്‍ നിന്നും കറാച്ചിയിലേക്കു വരികയായിരുന്നു സക്കറിയ എക്‌സ്പ്രസ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് അഞ്ചുലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക