|    Mar 28 Tue, 2017 7:58 am

പാകിസ്താനില്‍ ട്രെയിനില്‍ സ്‌ഫോടനം: ആറു മരണം

Published : 8th October 2016 | Posted By: SMR

ക്വറ്റ: പാകിസ്താനിലെ തെക്കുകിഴക്കന്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ട്രെയിനില്‍ സ്‌ഫോടനം. ആറുപര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായും പാക് റെയില്‍വേ മന്ത്രി ക്വാജേ സയ്യിദ് റഫീഖി മാധ്യമങ്ങളെ അറിയിച്ചു. പരിക്കേറ്റ യാത്രികരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ക്വറ്റയില്‍ നിന്നു റാവല്‍പിണ്ടിയിലേക്കു പോവുന്ന ട്രെയിനായിരുന്നു. ബലൂച് തലസ്ഥാനമായ ക്വറ്റയ്ക്കു സമീപമാണു സ്‌ഫോടനമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്താനില്‍ നിന്നു സ്വയംഭരണം ആവശ്യപ്പെടുന്ന ബലൂച് പൊതുവേ ഇത്തരം സംഭവങ്ങളില്‍ നിന്നു മുക്തമായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day