|    Jan 21 Sat, 2017 9:02 pm
FLASH NEWS

പാകിസ്താനില്‍ ട്രെയിനപകടം; ആറു മരണം

Published : 16th September 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മുള്‍ട്ടാനിനു സമീപമുണ്ടായ ട്രെയിനപകടത്തില്‍ ആറുപേര്‍ മരിച്ചു. 150 ഓളം പേര്‍ക്കു പരിക്കേറ്റു. കറാച്ചിയിലേക്കു പോവുകയായിരുന്ന ആവാം എക്‌സ്പ്രസാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഒരു ചരക്കുതീവണ്ടിയുയെ പിറകിലിടിച്ച് അപകടത്തില്‍പ്പെട്ടത്. റെയില്‍ പാത മുറിച്ചുകടക്കുകയായിരുന്ന ഒരു കാല്‍നടയാത്രക്കാരനെക്കണ്ടതിനെത്തുടര്‍ന്ന് ചരക്കുവണ്ടി നിര്‍ത്തിയപ്പോഴായിരുന്നു എക്‌സ്പ്രസ് പിറകിലിടിച്ചത്.
കൂട്ടിയിടിയെത്തുടര്‍ന്ന് രണ്ട് ട്രെയിനുകളുടെയും കംപാര്‍ട്ട്‌മെന്റുകള്‍ പാളംതെറ്റി. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു. തകര്‍ന്ന കംപാര്‍ട്ട്‌മെന്റുകളില്‍ നിന്നു പരിക്കുകളോടെ പുറത്തെടുത്ത യാത്രക്കാരെ മുല്‍ട്ടാനിലെ ആശുപത്രിയിലേക്കു മാറ്റി. മൂന്നു ദിവസത്തെ ഈദ് ഇല്‍ അസ്ഹ അവധിക്കുശേഷം കറാച്ചിയിലേക്കു മടങ്ങുന്നവരായിരുന്നു യാത്രക്കാരില്‍ ഭൂരിപക്ഷവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക