|    Jul 23 Sun, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ ഏഴുപേരെ തോക്കുധാരി വെടിവച്ചു കൊന്നു

Published : 27th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ തോക്കുധാരി ആറു സൈനികരെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തി. ബലൂചിസ്താന്‍ പ്രവിശ്യയിലാണു സംഭവം. സ്ഥലസംബന്ധമായ തര്‍ക്കം പരിഹരിച്ചു മടങ്ങുകയായിരുന്ന സൈനികസംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സംഘത്തിനു നേരെ തോക്കുധാരി റോക്കറ്റും ഗ്രനേഡുകളും എറിയുകയായിരുന്നെന്നു ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ തുഫൈല്‍ ബലൂച് അറിയിച്ചു. പെട്ടെന്നുള്ള ആക്രമണമായിരുന്നെന്നും എകെ 47 തോക്കും അക്രമികള്‍ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ബലൂചിസ്താന്‍ വിഘടനവാദികളാണെന്നാണു കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക