|    Sep 26 Wed, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗംചെയ്ത് കൊന്നു

Published : 11th January 2018 | Posted By: kasim kzm

ലാഹോര്‍: പാകിസ്താനില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. —സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
കസൂര്‍ ജില്ലയിലെ വീട്ടില്‍നിന്ന് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തി.
മാതാപിതാക്കള്‍ ഉംറ തീര്‍ത്ഥാടനത്തിന് പോയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കഴിഞ്ഞ പെണ്‍കുട്ടി—യാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പോലിസ് അനാസ്ഥ സംബന്ധിച്ചു സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss