|    Apr 26 Thu, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക്

Published : 2nd October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ എല്ലാ ഇന്ത്യന്‍ ചാനലുകളുടെയും സംപ്രേഷണം നിരോധിച്ചു. നിരോധനം ഒക്ടോബര്‍ 15 മുതലാണു നിലവില്‍വരിക.
നിരോധനം പാലിക്കാത്ത ടിവി ചാനലുകള്‍ക്കും വിതരണക്കമ്പനികള്‍ക്കുമെതിരേ കര്‍ശന നടപടികളെടുക്കുമെന്നു പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ ചര്‍ച്ചകളും റിയാലിറ്റി ഷോകളും അനുമതികൂടാതെ ചില സ്വകാര്യ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതായി പരാതി ലഭിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രധാനപ്പെട്ട തിയേറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ലാഹോറിലും കറാച്ചിയിലും ഇസ്‌ലാമാബാദിലുമുള്ള വന്‍കിട തിയേറ്റര്‍ ഉടമകളാണ് ഇന്ത്യന്‍ സിനിമകള്‍ വിലക്കിയിരിക്കുന്നത്. ഇന്നലെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. വ്യാഴാഴ്ച ഇന്ത്യന്‍ സിനിമാ നിര്‍മാണക്കമ്പനിയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാകിസ്താന്‍ കലാകാരന്‍മാര്‍ക്ക് ബോളിവുഡില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബോളിവുഡില്‍ സംഗീതരംഗത്തും അഭിനയരംഗത്തുമുള്ള പാക് പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനു പുറമേ പാകിസ്താന്‍ കലാകാരന്‍മാര്‍ ഇന്ത്യ വിടണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ഇതിനു പിന്നാലെയാണ് പാകിസ്താന്റെ നടപടി. രണ്ടാഴ്ച വരെയോ അല്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സ്ഥിതി സാധാരണഗതിയിലാവുന്നതുവരെയോ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാനാണു തീരുമാനമെന്നാണു തിയേറ്റര്‍ ഉടമകള്‍ നല്‍കുന്ന വിവരം. പാകിസ്താനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ആരാധകര്‍ ഏറെയുള്ളതിനാല്‍ വിലക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്നും തിയേറ്റര്‍ ഉടമകള്‍ സമ്മതിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss