|    Nov 21 Tue, 2017 11:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു

Published : 11th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വറ്റയില്‍ 72 പേര്‍ മരിക്കാനിടയായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മരണത്തില്‍ പ്രതിഷേധിച്ചാണിതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും അഭിഭാഷകരായിരുന്നു. ആക്രമണം നടന്ന ക്വറ്റയിലെ സിവിക് ആശുപത്രിയില്‍ ചൊവ്വാഴ്ച 200ഓളം അഭിഭാഷകര്‍ ദുഃഖാചരണത്തിനായെത്തി. കനത്ത പോലിസ് സുരക്ഷ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാനും ഐഎസും ഏറ്റെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക