|    Feb 26 Sun, 2017 6:34 pm
FLASH NEWS

പാകിസ്താനിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നു

Published : 22nd October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹൈന്ദവക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 400 ദശലക്ഷം രൂപയുടെ പദ്ധതി. ലാര്‍ക്കാനയിലും മറ്റു പ്രദേശങ്ങളിലും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണു സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം. സിന്ധ് പ്രവിശ്യയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ചര്‍ച്ചുകളും സംരക്ഷിക്കുന്നതിനായാണു പദ്ധതി. ആരാധനാലയങ്ങളില്‍ കാമറ ഘടിപ്പിക്കുന്നതടക്കമുള്ളവ പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി തയ്യാറാക്കിയതെന്ന് സിന്ധ് പ്രവിശ്യാമന്ത്രിയുടെ വക്താവ് അറിയിച്ചു. ഹിന്ദു, സിഖ്, ക്രൈസ്തവര്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ 1,253 ആരാധനാലയങ്ങളാണ് സിന്ധ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ 703 ഹൈന്ദവ ക്ഷേത്രങ്ങളും 423 ചര്‍ച്ചുകളും ഉള്‍പ്പെടും. 2,300ഓളം പോലിസുകാരെയും സുരക്ഷയ്ക്കായി നിയോഗിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day