|    Dec 17 Sun, 2017 5:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനിലെ വെള്ളപ്പൊക്കം: വാഹനാപകടത്തില്‍ 20 മരണം

Published : 31st July 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ വെള്ളപ്പൊക്കത്തില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം ഒഴുകി 20 പേര്‍ മരിച്ചു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബാരയില്‍ നിന്ന് ബാസാര്‍ സാക്കയിലേക്കു പോവുകയായിരുന്ന വാഹനം താബായ് മേഖലയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ എട്ടു സ്ത്രീകളും 10 പുരുഷന്‍മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ 55 പേര്‍ മരണപ്പെടുകയും 35 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss