|    Oct 23 Mon, 2017 12:33 am
Home   >  Todays Paper  >  page 9  >  

പാകിസ്താനിലെ മദര്‍തെരേസ അന്തരിച്ചു

Published : 11th August 2017 | Posted By: fsq

 

കറാച്ചി: പാകിസ്താനിലെ മദര്‍ തെരേസ എന്നറിയപ്പെട്ടിരുന്ന ഡോ. റൂത്ത് കത്രീന മാര്‍ത്ത ഫഉ അന്തരിച്ചു. 88 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മേരി അഡലേയ്ഡ് കുഷ്ഠരോഗകേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കിടെ ബുധനാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. 1960 മുതല്‍ 50 വര്‍ഷത്തോളം പാകിസ്താനിലെ കുഷ്ഠരോഗികള്‍ക്കായി തന്റെ ജീവിതം മാറ്റിവച്ച ഡോ. റൂത്തിന് 1988ല്‍ പാകിസ്താന്‍ പൗരത്വം നല്‍കി ആദരിക്കുകയായിരുന്നു. കുഷ്ഠരോഗികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളെ മാനിച്ച് പാകിസ്താന്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ ഹിലാല്‍  ഇംതിയാസ് നല്‍കി റൂത്തിനെ ആദരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക