|    Nov 15 Thu, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനം; 12 മരണം

Published : 24th June 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക് നഗരമായ ക്വറ്റയില്‍ പ്രവിശ്യാ പോലിസ് മേധാവിയുടെ ഓഫിസിനു സമീപമുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്താന്‍ പോലിസ് മേധാവി ഓഫിസിന്റെ പാര്‍പ്പിടസമുച്ചയത്തിനു സമീപത്തെ കാവല്‍പ്പുരയെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ പോലിസുകാരാണെന്നു പോലിസ് ഓഫിസര്‍ മുഹമ്മദ് അക്ബര്‍ പറഞ്ഞു. പോലിസ് പ്രദേശം വളഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ട കാറിനും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss