|    May 27 Sat, 2017 7:27 pm
FLASH NEWS

പാംപോറില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു; രണ്ട് അക്രമികളെയും വധിച്ചു

Published : 13th October 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ സൈന്യവും സര്‍ക്കാര്‍കെട്ടിടത്തില്‍ ഒളിച്ച സായുധസംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു. മൂന്നു ദിവസമായി തുടര്‍ന്ന ഏറ്റുമുട്ടലില്‍ സായുധസംഘത്തിലെ രണ്ടു പേരെ സൈന്യം വധിച്ചു. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലുള്ള സംരംഭകത്വ വികസന സ്ഥാപനത്തില്‍ (ഇഡിഐ) ആണ് അക്രമികള്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ കയറിക്കൂടിയത്.
സ്ഥാപനത്തിലെ പരവതാനികള്‍ തീയിട്ടാണ് സംഘം സുരക്ഷാസൈന്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് സൈന്യം യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് അക്രമികളെ നേരിട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരിക്കേറ്റിരുന്നു. 52 മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന ഏറ്റുമുട്ടലിലാണ് സംഘത്തിലെ രണ്ടു പേരെ വധിക്കാനായത്. കെട്ടിടത്തില്‍ ഒരാള്‍ കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന നിഗമനത്തിലാണ് സൈന്യം. ഈ കെട്ടിടത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലും അക്രമികള്‍ കടന്നിരുന്നു. അന്നു 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് അക്രമികളും രണ്ടു ജവാന്‍മാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ശ്രീനഗറിലെ അഞ്ചു പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചു. മുഹര്‍റം പത്തിനോട് അനുബന്ധിച്ചാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്നു പോലിസ് അറിയിച്ചു. കര്‍ഫ്യൂ കാരണം തുടര്‍ച്ചയായ 96ാം ദിവസമാണ് കശ്മീരില്‍ ജനജീവിതം സ്തംഭിച്ചത്. മറ്റു നാലു പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലും കര്‍ഫ്യൂവിനു സമാനമായ നിയന്ത്രണങ്ങളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day