|    Sep 23 Sat, 2017 10:09 pm
FLASH NEWS
Home   >  National   >  

അക്രമികളെ വധിച്ചു, പാംപോറില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു

Published : 12th October 2016 | Posted By: mi.ptk

pampore

ശ്രീനഗര്‍: പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന അക്രമികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസം അവസാനിച്ചു.  രണ്ട് അക്രമികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സൈന്യം അക്രമികളുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ കടന്ന അക്രമികള്‍ തീയിടുകയും സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കെട്ടിടം വളഞ്ഞ സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങി.
ഒരുമുറിയിലെ പരവതാനിക്ക് തീയിട്ടാണ് നുഴഞ്ഞുകയറ്റം അക്രമികള്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
മോട്ടോര്‍ ഷെല്ലുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് നടത്തിയ ഏറ്റുമുട്ടല്‍ 50 മണിക്കൂറിലേറെ നീണ്ടു നിന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ കെട്ടിടത്തില്‍ അക്രമികള്‍ ഇരച്ചുകയറിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക