|    Sep 24 Sun, 2017 12:18 pm
FLASH NEWS
Home   >  National   >  

പാംപോര്‍ ആക്രമണം; ഏറ്റുമുട്ടല്‍ അവസാനിച്ചു

Published : 22nd February 2016 | Posted By: swapna en

ശ്രീനഗര്‍:മൂന്നു ദിവസമായി തുടരുന്ന കശ്മീരിലെ പാംപോര്‍ ആക്രമണം അവസാനിച്ചു. ഏറ്റുമുട്ടലില്‍ അഞ്ചു സൈനികരും രണ്ടു അക്രമികളും കൊല്ലപ്പെട്ടു.  പാംപോറില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇരച്ചുകയറിയ സായുധസംഘവുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍.
ഹരിയാന സ്വദേശി ക്യാപ്റ്റന്‍ പവന്‍കുമാര്‍, ഉദ്ദംപൂര്‍ സ്വദേശി ക്യാപ്റ്റന്‍ തുഷാര്‍ മഹാരാജന്‍, ജവാന്‍ ഓം പ്രകാശ് എന്നിവരാണ് മരിച്ച സൈനികര്‍. എന്‍ട്രപണര്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇഡിഐ) ഒളിച്ചിരിക്കുന്ന അക്രമികളുമായി ശക്തമായ ഏറ്റുമുട്ടലാണ് ഇന്നലെ നടന്നത്. ഇതിനിടെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. സുരക്ഷാസൈന്യം സ്ഥാപനത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കവെ വെടിയേറ്റാണ് പവന്‍കുമാര്‍ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ തുഷാര്‍ മഹാരാജനും ഓം പ്രകാശും ആശുപത്രിയില്‍വച്ചും മരിച്ചു. ശനിയാഴ്ചയാണ് ആക്രമണം തുടങ്ങിയത്. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ വെടിവയ്പില്‍ രണ്ടു ജവാനും ഒരു സാധാരണക്കാരനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക