|    May 27 Sat, 2017 5:42 pm
FLASH NEWS

പാംപൂര്‍: അക്രമികളെ എത്തിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു

Published : 4th July 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പാംപൂരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണം നടത്തിയവരെ എത്തിച്ച കാറിന്റെ ഡ്രൈവറെ സുരക്ഷാ ഏജന്‍സി തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസമാദ്യം ഗുര്‍മര്‍ഗ് വഴിയാണ് അക്രമികള്‍ കശ്മീരില്‍ നുഴഞ്ഞുകയറിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍, ഡ്രൈവറുടെ പേര് പുറത്തുവിട്ടിട്ടില്ല. പാംപൂരില്‍ ആക്രമണം നടന്ന ജൂണ്‍ 25ന് നാലു ദിവസം മുമ്പാണ് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായ നാലുപേരെ ഡ്രൈവര്‍ ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെത്തിച്ചത്. സുരക്ഷിതമായ വീട്ടിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.
പാംപൂര്‍ ആക്രമണത്തിനു ശേഷം ഡ്രൈവര്‍ ഒളിവില്‍ പോയി. ഇയാളെ ലശ്കറെ ത്വയ്യിബയുടെ പരസ്യ പ്രവര്‍ത്തകനായിട്ടാണ് പോലിസ് പരിഗണിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ക്കെതിരേ തെളിവില്ലാത്തതിനാല്‍ നടപടിയൊന്നുമെടുത്തിരുന്നില്ല. സുരക്ഷാ ഏജന്‍സികള്‍ ഇപ്പോള്‍ ഇയാളെ തിരഞ്ഞുവരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day