|    May 26 Fri, 2017 1:50 am
FLASH NEWS

പാംഒലിന്‍ തീരുവ കുറച്ച നടപടി: ആശങ്ക അറിയിക്കും

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: പാംഒലിന്റെ നിലവിലെ ഇറക്കുമതി തീരുവ കുറച്ച കേന്ദ്രനടപടിമൂലം കേരള സര്‍ക്കാരിനും നാളീകേര കര്‍ഷകര്‍ക്കും ഉണ്ടായ ഉത്കണ്ഠയും സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ശുദ്ധീകരിച്ച പാംഓയിലിന്റെ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും ക്രൂഡ് പാംഓയിലിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനത്തില്‍ നിന്നു 7.5 ശതമാനമായും കുറച്ചതുകാരണം വില കുറയുവാനുളള സാധ്യത ഏറെയാണ്. പാംഓയിലിന്റെ വില കുറയുന്നത് മറ്റു ഭക്ഷ്യഎണ്ണകളുടെയും വിലക്കുറവിന് കാരണമാവും. കര്‍ഷകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുമ്പോഴുളള ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day