|    Oct 18 Thu, 2018 4:18 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പസഫികില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തുമെന്ന് ഉ.കൊറിയ

Published : 23rd September 2017 | Posted By: fsq

ന്യൂയോര്‍ക്ക്: പസഫിക് സമുദ്രത്തില്‍ അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര കൊറിയയെ നശിപ്പിക്കാന്‍ നിര്‍ബന്ധിതമാവുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണു പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്നു റി യോങ് ഹോ പറഞ്ഞതെന്നു ദക്ഷിണ കൊറിയയുടെ യോനാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇതുവരെ കാണാത്തത്ര ശക്തമായ ഹൈഡ്രജന്‍ ബോംബ് പസഫിക് സമുദ്രത്തില്‍ പരീക്ഷിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നും റി യോങ് ഹോ ന്യൂയോര്‍ക്കില്‍ പറഞ്ഞു. യോങ് ഹോയുടെ പ്രസ്താവന പൂര്‍ണമായും അസ്വീകാര്യമെന്ന് ആണ്വായുധ ആക്രമണം നേരിട്ട ഒരേയൊരു രാജ്യമായ ജപ്പാന്‍ പ്രതികരിച്ചു. ഉത്തര കൊറിയയുടെ നീക്കം തടയാന്‍ ശ്രമിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. ഈ മാസം ആദ്യം ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയയുടെ ആറാമത് ആണ്വായുധ പരീക്ഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. തുടര്‍ന്ന്് ഉത്തര കൊറിയക്കെതിരേ യുഎന്‍ ഉപരോധം പ്രഖ്യാപിച്ചു. യുഎസാണ് ഉപരോധത്തിനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss