|    Nov 25 Sat, 2017 1:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പശ്ചിമ ബംഗാള്‍ : സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് പാര്‍ട്ടി അന്വേഷിക്കും

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നുള്ള സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ പത്രിക തള്ളിയതില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന്് പാര്‍ട്ടി അന്വേഷിക്കുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണു റിപോര്‍ട്ടുകള്‍. പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുമെന്നാണു പ്രാഥമിക വിവരം. പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതാണ് ഭട്ടാചാര്യയുടെ പത്രിക തള്ളാനിടയാക്കിയത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ജൂലൈ 28ന് മൂന്നു മണിക്കു മുമ്പായി നാമനിര്‍ദേശപത്രിക പൂര്‍ണമായി സമര്‍പ്പിക്കാന്‍ ഭട്ടാചാര്യക്കു സാധിച്ചില്ലെന്നു കണ്ടെത്തിയാണ് വരണാധികാരിയുടെ നടപടി. ഇക്കാര്യത്തില്‍ എതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. സിപിഎമ്മിനു ബംഗാളില്‍ ഒറ്റയ്ക്കു വിജയിക്കാന്‍ സാധ്യതയില്ലെന്നും അതിനാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. ഇതോടെയാണ് ഭട്ടാചാര്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അതേസമയം, കോണ്‍ഗ്രസ്സിന്റെ പിന്തുണയില്ലാതെ വിജയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ പാര്‍ട്ടിതന്നെ മനപ്പൂര്‍വം ചെയ്തതാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക