|    Mar 23 Thu, 2017 9:47 pm
FLASH NEWS

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മലയാളി

Published : 27th March 2016 | Posted By: sdq

V Shivadasan

കൊല്‍കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മലയാളിയും. പശ്ചിമബംഗാളിലെ ബര്‍ധാമന്‍ ജില്ലയിലെ ജമൂരിയ മണ്ഡലത്തില്‍ ടിഎംസിക്ക് വേണ്ടി മല്‍സരിക്കുന്നത് മലപ്പുറം സ്വദേശിയായ വി ശിവദാസനാണ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ജമൂരിയ. സിപിഎമ്മിലെ ജഹനാറാ ഖാനാണ് ഇവിടെ നിന്ന് 2011ല്‍ വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്സിലെ പ്രഭാത് കുമാര്‍ ചാറ്റര്‍ജിയെ 13873 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജഹനാറാ ഖാന്‍ പരാജയപ്പെടുത്തിയത്. ജഹനാറാ ഖാന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയെ തന്നെയാണ് ഇക്കുറിയും സിപിഎം രംഗത്തിറക്കുന്നത്.

sivadasan campain

2013 ഏപ്രില്‍ മുതല്‍ ടിഎംസിയുടെ ബര്‍ദാന്‍ ജില്ലകമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റാണ് ദാസു എന്ന ശിവദാസന്‍. 2001ല്‍ ജമൂരിയ മണ്ഡലത്തില്‍ നിന്ന് ടിഎംസി ടിക്കറ്റില്‍ മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 

(Visited 258 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക