|    Jul 20 Fri, 2018 8:17 pm
FLASH NEWS

പശ്ചിമബംഗാള്‍ സ്വദേശിയെ മര്‍ദിച്ച് പണം തട്ടിയ കേസ്; മൂന്നുപേര്‍ അറസ്റ്റില്‍

Published : 20th April 2018 | Posted By: kasim kzm

അടൂര്‍: പശ്ചിമബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ ശിവഗിരി കോളനിയില്‍ ബിനീഷ് ഭവനില്‍ ബിപിന്‍ (22), സുരേന്ദ്ര ഭവനില്‍ അക്ഷയ് (18), ഷണ്മുഖഭവനില്‍ ശരത് (18) എന്നിവരെയാണ് ഇന്നലെ രാവിലെ അഞ്ചിന് ആലപ്പുഴ തകഴി ബ്‌സ് സ്റ്റാന്റില്‍ നിന്ന് ഏനാത്ത് എസ്‌ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഏഴാംമൈല്‍ ശിവഗിരി കോളനിയില്‍ ശോഭന മന്ദിരത്തില്‍ ബാബുജി എന്ന ദിനേശ് (25) ഒളിവിലാണ്.
പശ്ചിമബംഗാള്‍ മുജദി(33) നെ ഏപ്രില്‍ 14ന് രാത്രി 10ന് ഏഴാംമൈലില്‍ നാലംഗസംഘം ആക്രമിച്ച് 50000 രൂപ തട്ടിയെടുത്തതായാണ് കേസ്. തൊഴിലാളികളെ നല്‍കുന്ന കരാറുകാരനായ മുജദ് ശമ്പളം നല്‍കാന്‍ കൈവശം വെച്ച പണമാണ് തട്ടിയെടുത്തത്. ഒളിവില്‍പോയ മൂന്നു പ്രതികള്‍ പാറക്കൂട്ടത്തും തകഴിയിലുമായി പ്രതികളിലൊരാളുടെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു.
ഒളിവില്‍ പാര്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് സംഘം തകഴിയിലെത്തി ഇവരെ പിടികൂടിയത്. എസ്‌ഐയെ കൂടാതെ എഎസ്‌ഐ എബ്രഹാം, സീനിയര്‍ സിപിഒ സന്തോഷ്‌കുമാര്‍, സിപിഒമാരായ രതീഷ്, സുധീര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss