പശ്ചിമബംഗാള്‍; പാര്‍ട്ടി നിലപാട് ലംഘിച്ച് സിപിഎം എംഎല്‍എ കോണ്‍ഗ്രസ് റാലിയില്‍
Published : 26th June 2016 | Posted By: SMR
കൊല്‍ക്കത്ത: കൊല്കത്തയില് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടിനെ പിന്തള്ളി പാര്‍ട്ടി എംഎല്‍എ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തു. വിലക്കയറ്റം വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ റാലിയിലാണ് സിപിഎം ഡംഡമില്‍ നിന്നുള്ള എംഎല്‍എ തന്മോയ് ഭട്ടാചാര്യ പങ്കെടുത്തത്. പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തോടുള്ള ജനവിധിയോട് അനാദരവു കാണിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് ഭട്ടാചാര്യ പറഞ്ഞു.
തന്റെ പാര്‍ട്ടിക്കു വേണ്ടിയല്ല റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. വ്യക്തിപരമായാണ് താന്‍ റാലിയില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ സാധാരണക്കാരന് എന്ന നിലയിലാണ് റാലിയെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടും സിപിഎമ്മിന്റെ വോട്ടും വേര്‍തിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ തള്ളി കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതിന് സിപിഎം സംസ്ഥാന ഘടകത്തെ കേന്ദ്രനേതൃത്വം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.