|    Oct 19 Thu, 2017 10:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പശ്ചിമഘട്ട രക്ഷായാത്ര 16ന് ആരംഭിക്കും

Published : 8th August 2017 | Posted By: fsq

 

കൊച്ചി: പശ്ചിമഘട്ടത്തെ രക്ഷിക്കുക എന്ന സന്ദേശവുമായി പരിസ്ഥിതി സ്‌നേഹികള്‍ പശ്ചിമഘട്ട രക്ഷായാത്ര നടത്തുന്നു. പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യാത്ര 16ന് കാസര്‍കോട് വെള്ളരിക്കുണ്ടില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തര്‍ദേശീയ പരിസ്ഥിതി അവാര്‍ഡ് ജേതാവ് പ്രഫുല്ല സാമന്തറെ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് ഒക്ടോബര്‍ 16ന് വിഴിഞ്ഞത്ത് സമാപിക്കും. സമാപന സമ്മേളനം സാമൂഹികപ്രവര്‍ത്തക മേധ പട്കര്‍ ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ഭാരവാഹികളായ സി ആര്‍ നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം, എം കെ ദാസന്‍, എസ് ബാബുജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക