|    Feb 22 Wed, 2017 10:12 am
FLASH NEWS

പശ്ചിമഘട്ടസംരക്ഷണത്തില്‍ മൗലികവാദം വെടിയണം: എം നൗഷാദ് എംഎല്‍എ

Published : 29th October 2016 | Posted By: SMR

കൊല്ലം: ജനങ്ങളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കി പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ നിലപാടെടുക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും സാധിക്കേണ്ടതുണെന്ന് എം നൗഷാദ് എംഎല്‍എ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം പരിസ്ഥിതിസന്തുലനവും അനിവാര്യമാണ്. കൊല്ലം ശ്രീനാരായണ കോളജില്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സ്‌പോണ്‍സര്‍ ചെയ്ത ദ്വിദിന ദേശായ സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോളജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ആന്റ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സും, അസോസിയേഷന്‍ ഓഫ് പൊളിറ്റിക്കല്‍ സയിന്റിസ്റ്റ് കേരളയും ചേര്‍ന്ന് സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വെള്ളവും വായുവും മലീമസമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് യുവസമൂഹം കൂടുതല്‍ ക്രിയാത്മക സമീപനങ്ങളുമായി സമൂഹത്തില്‍ ഇടപെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  മൗലികവാദം വെടിഞ്ഞ് യുക്തിസഹമായ നിലപാടുകളുമായി പശ്ചിമഘട്ട മേഖലയിലെ ജനവാസ പ്രദേശങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ വി മനോജ് അധ്യക്ഷത വഹിച്ചു. സെമിനാറില്‍ ഡോ. എന്‍ കെ ഭാസ്‌ക്കരന്‍ ബെസ്റ്റ് പേപ്പേഴ്‌സിനുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.  സെമിനാര്‍ കോര്‍ഡിനേറ്റര്‍ ടി അഭിലാഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍ച്ച അരുണ്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക