|    Mar 25 Sat, 2017 7:30 am
FLASH NEWS

പശ്ചിമഘട്ടം: വസ്തു വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയന്ത്രണമില്ലെന്ന്

Published : 2nd March 2016 | Posted By: SMR

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലകളിലുള്‍പ്പെട്ട പ്രദേശങ്ങളിലെ വസ്തു വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയന്ത്രണമില്ലെന്നു പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ലോക്‌സഭയില്‍ പറഞ്ഞു. എംപിമാരായ ആന്റോ ആന്റണി, പി കരുണാകരന്‍, മുഹമ്മദ് ഫൈസല്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതുസംബന്ധിച്ച ആശങ്കകള്‍ ദൂരീകരിച്ച് 2015 സപ്തംബര്‍ നാലിന് സര്‍ക്കാര്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേരള, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നതായും പ്രകാശ് ജാവ്‌ദേകര്‍ വ്യക്തമാക്കി.

(Visited 53 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക