|    Aug 17 Thu, 2017 1:19 pm
FLASH NEWS

പശ്ചിമകൊച്ചി പനി പേടിയില്‍

Published : 10th August 2017 | Posted By: fsq

 

മട്ടാഞ്ചേരി: പശ്ചിമകൊച്ചി പകര്‍ച്ചപ്പനി പേടിയില്‍. ഏതാനും ആഴ്ചകളായി മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, മുണ്ടംവേലി, മാനാശ്ശേരി തീരദേശ കൊച്ചി മേഖലകളില്‍ വൈറല്‍പനിയും നാടന്‍ പനിയും പടര്‍ന്നു പിടിക്കുകയാണ്. ഇതിനിടെ മട്ടാഞ്ചേരി ചക്കാമാടത്ത് ഡെങ്കിപനി ആശങ്കയില്‍ ഒരു ബാലികയെയും വീട്ടമ്മയെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചക്കാമാടം സ്വദേശി ലൈസന്റെ മകള്‍ ലവിത(12), മരക്കടവിലെ ബിന്ദു(38) എന്നിവരെ യാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൂടാതെ മുന്നുപേര്‍ അമൃതാ ആശുപത്രിയിലും നാലു പേര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും പനി ചികില്‍സയിലാണന്നും പ്രദേശവാസികള്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി താലുക്ക് ആശുപത്രി, മട്ടാഞ്ചേരി ഡബ്ലുആന്റ്‌സി ആശുപത്രി, മഹാരാജാസ് ആശുപത്രി തുടങ്ങിയിടങ്ങളിലായി ഏട്ടുപേര്‍ പനി ചികില്‍സയിലുമാണ്. തലവേദന, ശരീരവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പനി രോഗികളുടെ ആദ്യ ലക്ഷണങ്ങളെന്ന് ഡോക്ടര്‍മാരും പറയുന്നു. കനത്ത മഴയും വെള്ളക്കെട്ടും മാലിന്യ കുമ്പാരവും രൂക്ഷമായ കൊതുകു ശല്യവും ജനങ്ങളെ ദുരിതത്തിലാക്കുമ്പോള്‍ പനിപകര്‍ച്ച വ്യാപകമാ കുന്നതിന്റെ ആശങ്കയും പടരുകയാണ്. പ്രതിദിനം നൂറിലെറെ രോഗികളാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയ്്‌ക്കെത്തുന്നത്. മഴ തുടങ്ങിയതോടെ കൊച്ചിയില്‍ രൂക്ഷമായ വെള്ളക്കെട്ടും ഇതിലുടെയുള്ള മാലിന്യ ദുരിതവും പനി പകര്‍ച്ചയ്ക്ക് കാരണമായതായാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. പല മേഖലയിലും റോഡരികില്‍ മാലിന്യവണ്ടികളില്‍ നിന്ന് ദുര്‍ഗന്ധവും മലിനജലവുമൊഴുകി വഴിയാത്രക്കാര്‍ക്കും പ്രദേശ വാസികളെയും ദുരിതത്തിലാക്കുകയുമാണ്. ചില മേഖലയില്‍ മഞ്ഞപ്പിത്തവും വയറിളക്കവും റിപോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇത് നിയന്ത്രണ വിധേയമായതായാണ് നഗരസഭാധികൃതര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക