|    Feb 21 Tue, 2017 12:54 pm
FLASH NEWS

പശ്ചിമകൊച്ചിയിലെ ഹോംസ്‌റ്റേകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ്, പോലിസ് പരിശോധന

Published : 21st November 2016 | Posted By: SMR

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ ഹോംസ്‌റ്റേകളും ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളും കേന്ദ്രീകരിച്ച് എക്‌സൈസ്, പോലിസ് സംയുക്തമായി പരിശോധന നടത്തി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്. ഹോംസ്‌റ്റേകളില്‍ അനധികൃത മദ്യ വില്‍പനയോ മറ്റ് പ്രവര്‍ത്തനങ്ങളോ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ചായിരുന്നു പരിശോധന. പ്രധാന ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിക്ക് പുറമേ മട്ടാഞ്ചേരി, ചെല്ലാനം എന്നിവടങ്ങളിലും പരിശോധന നടത്തി. നാല്‍പതോളം ഹോംസ്‌റ്റേകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ 15 ക്യാംപുകള്‍, ബിയര്‍ പാര്‍ലറുകള്‍, കോളനികള്‍ എന്നിവടങ്ങളിലും പരിശോധനയുണ്ടായിരുന്നു. പരിശോധനയില്‍ 55 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. 37 കേസുകളില്‍ പിഴ ഈടാക്കിയപ്പോള്‍ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒറീസ സ്വദേശികളായ രവീന്ദ്രകുമാര്‍ നായിക്ക്, കിശോര്‍ നായിക്ക് എന്നിവരാണ് കഞ്ചാവ് കേസില്‍ പിടിയിലായത്. ഇന്നലെ രാവിലെ വന്‍ സന്നാഹത്തോടെയായിരുന്നു പരിശോധന. എറണാകുളം അസി. എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത്ത്, മട്ടാഞ്ചേരി പോലിസ് അസി. കമ്മീഷണര്‍ എസ് വിജയന്‍, കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധന ഇന്നലെ ഉച്ചവരെ നീണ്ടു. പല ഹോംസ്‌റ്റേകളിലും അനധികൃത മദ്യവില്‍പനയുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെത്തെ പരിശോധനയില്‍ ഹോംസ്‌റ്റേകളില്‍നിന്ന് ഇവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. അതേസമയം ടൂറിസം സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഹോംസ്‌റ്റേകളും മറ്റിടങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃതമായ ഇടപാടുകള്‍ക്കെതിരേ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി ജോര്‍ജ് പറഞ്ഞു. കഞ്ചാവ് കേസില്‍ പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സുനു, മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ എസ് ദ്വിജേഷ് എന്നിവരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക